പ്രധാന വാര്‍ത്തകള്‍
ക്യാൻസർ അവബോധ ക്ലാസ് നടത്തി
ക്യാൻസർ അവബോധ ക്ലാസ് നടത്തി
ദേശീയ ക്യാൻസർ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് നാടുകാണി
ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആഭിമുഖ്യത്തില്‍ ക്യാൻസർ അവബോധ ക്ലാസ് നടത്തി. മാനേജര്‍ സി.ആര്‍.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പൽ രാജേഷ് കെ. അധ്യക്ഷത വഹിച്ചു. അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജന്‍ ഡോ.ലിയോജാന്‍ ക്ലാസിന് നേതൃത്വം നല്‍കി. ഫുഡ് സയന്‍സ് വിഭാഗം അധ്യാപിക അഷ്‌ന ഇബ്രാഹിം സ്വാഗതവും കെമിസ്ട്രി വിഭാഗം അധ്യാപിക ഗോപിക എം. നന്ദിയും പറഞ്ഞു.