40 വർഷത്തെ സേവനവുമായി കട്ടപ്പനയുടെ മണ്ണിൽ തിലകകുറിയായി മാറിയ വിമല സിൽക്ക് ഹൗസ് പുതിയ തലത്തിലേക്ക്
40 വർഷത്തെ സേവനവുമായി കട്ടപ്പനയുടെ മണ്ണിൽ തിലകകുറിയായി മാറിയ വിമല സിൽക്ക് ഹൗസ് പുതിയ തലത്തിലേക്ക്. ഓൺലൈൻ വിപണത്തിന് പുറമെ കേരളത്തിൽ ആദ്യമായി പ്രീമിയം, ഓർഗാനിക് പ്രൊഡക്ടുകൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് വിമല ഒരുങ്ങുന്നത്.
ഇസ വിമല സിൽക് ഹൗസ് എന്ന പേരിൽ ആരംഭിച്ച പുതിയ സെക്ഷൻ സ്ഥാപന ഉടമ എൻ സി ജോൺ നാടിന് സമർപ്പിച്ചു…
ട്യൂണിക്സ്, ഹക്കോബ, ഡിസൈൻ ചുരിതാറുകൾ, പൗഫ്, മാക്രെയിം, ഹോം ഡെക്കർ തുടങ്ങി വിവിധ പ്രൊഡക്ടുകൾ ആണ് എക്സിബിഷനിൽ ഒരുക്കിയിട്ടുള്ളത്.
ഓൺലൈൻ വിപണത്തിന് പുറമെ കേരളത്തിൽ ആദ്യമായി പ്രീമിയം, ഓർഗാനിക് പ്രൊഡക്ടുകൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് വിമല ഒരുങ്ങുന്നത്. രാജസ്ഥാൻ, ജയ്പൂർ, ഡൽഹി, കൊൽക്കത്ത ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം നേരിട്ടാണ് പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുന്നത്.
ഇന്ന് മുതൽ ആരംഭിച്ച എക്സിബിഷൻ ഈ മാസം 20 വരെ തുടരും. സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി വികാരി ഫാദർ :വിൽഫിച്ചൻ തെക്കേവയലിൽ നിർവഹിച്ചു.
തുടർന്ന് ആദ്യ വിൽപ്പന വുമൺസ് ക്ലബ് പ്രസിഡന്റ് ആനി ജബരാജ് സ്വീകരിച്ചു.
മാനേജിങ് ഡയറക്ടർ അഞ്ചു ലിബി, മാനേജർമാരായ മേരി ബാബു, സുജിത് എന്നിവരും മാനേജന്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരും ചടങ്ങിന്റെ ഭാഗമായി.