പട്ടികജാതി വിഭാഗക്കാർക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം
പട്ടികജാതി വിഭാഗക്കാർക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം
പട്ടികജാതി വികസന വകുപ്പിെൻറ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന പദ്ധതി പ്രകാരം 2021-22 അധ്യയന വർഷം +2 പാസായ പട്ടികജാതി വിദ്യാർഥികളിൽ നിന്നും മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നൽകുന്നതിന് 2022-23 അധ്യയന വർഷത്തേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി+ൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസായവരും കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.
പട്ടികജാതി വികസന വകുപ്പ് ജില്ലയിൽ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് പ്രവേശിക്കുന്ന വിദ്യാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വിദ്യാർഥിയുടെ ജാതി സർട്ടിഫിക്കറ്റ്, രക്ഷകർത്താവിെൻറ കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ ചേർന്ന സർട്ടിഫിക്കറ്റ്, ഫീസ് അടച്ച തെളിവ്, വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിെൻറ പകർപ്പ്, ആധാർ കോപ്പി, ബന്ധപ്പെട്ട ഫോൺ നമ്പർ എന്നിവ സഹിതം നവംബർ 25– നകം ഇടുക്കി കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 04862-296297. email : [email protected]