ഇടമലക്കുടിയിലെ ആദിവാസികളില്‍നിന്ന് ശേഖരിക്കുന്ന ഏലക്ക യന്ത്രസഹായത്തോടെ ഉണക്കുന്നതിന് സംവിധാനമൊരുക്കി വനം വകുപ്പ്
അടിമാലി: ഇടമലക്കുടിയിലെ ആദിവാസികളില്‍നിന്ന് ശേഖരിക്കുന്ന ഏലക്ക യന്ത്രസഹായത്തോടെ ഉണക്കുന്നതിന് സംവിധാനമൊരുക്കി വനം വകുപ്പ്.
ഇടമലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന ഏജന്‍സിയാണ് പുതിയ ഏലം ഡ്രയര്‍ യൂനിറ്റ് തയാറാക്കിയത്. മൂന്നാര്‍ ഗൂഡാര്‍വിള റോഡിലുള്ള സെന്‍ട്രല്‍ നഴ്സറിയിലാണ് ദിവസവും 300 കിലോവരെ ഏലക്ക ഉണക്കുന്നതിനുള്ള യന്ത്രവും മറ്റു സൗകര്യവും തയാറാക്കിയിരിക്കുന്നത്.
യു.എന്‍.ഡി.പി സഹായത്തോടെ ഒമ്ബത് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി. ഇടമലക്കുടിയിലെ ആദിവാസികള്‍ കൃഷി ചെയ്യുന്ന ഏലക്ക ഇടനിലക്കാരുടെ ചൂഷണമൊഴിവാക്കി വനം വികസന ഏജന്‍സിയാണ് ഏതാനും വര്‍ഷങ്ങളായി വാങ്ങുന്നത്. പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഏലക്കക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ഡ്രയര്‍ യൂനിറ്റ് ആരംഭിക്കുന്നതെന്ന് ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ് പറഞ്ഞു.