പ്രധാന വാര്‍ത്തകള്‍
കടയില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി
വണ്ണപ്പുറം: കടയില്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. വണ്ണപ്പുറം നാല്‍പതേക്കര്‍ തൈവിളാകം അശ്വിനാണ് (18) പിടിയിലായത്.
വണ്ണപ്പുറത്തെ മത്സ്യവില്‍പന ശാലയില്‍ നടത്തിയ മോഷണത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ടിന്‍ ഷീറ്റ് തുളച്ചാണ് കടക്കുള്ളില്‍ കടന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം പെട്രോള്‍ പമ്ബില്‍ മോഷണം നടത്തുകയും തുടര്‍ന്ന് സി.സി ടി.വിയില്‍ ദൃശ്യം പതിഞ്ഞതിനെ തുടര്‍ന്ന് പണം തിരികെനല്‍കുകയും ചെയ്തത് ഇയാളാണ്. കാളിയാര്‍ എസ്.ഐ കെ.ജെ. ജോബി, കെ.ജെ. ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.