പ്രധാന വാര്‍ത്തകള്‍
കൂട്’ കുട്ടികള്‍ക്ക് ഒരു സുരക്ഷിത ഇടം; വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

അഴുത ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന ‘കൂട് – കുട്ടികള്‍ക്ക് ഒരു സുരക്ഷിത ഇടം’ പദ്ധതിയില്‍ വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാതാപിതാക്കള്‍ തൊഴിലിനു പോകുന്ന ഘട്ടത്തില്‍ വീടുകളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും നല്‍കുന്നതിനുള്ള പദ്ധതിയാണ് കൂട്.
പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍, കുമളി, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങളിലേക്കാണ് നിയമനം. സാമൂഹിക പ്രവര്‍ത്തനം, കൗണ്‍സലിംഗ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഐച്ഛിക വിഷയമായി ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും ഇടയിലായിരിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ നവംബര്‍ 10 നുള്ളില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.