കേരളത്തില്‍ ഇന്നും തുലാവര്‍ഷം ശക്തമായി തുടരും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും തുലാവര്‍ഷം ശക്തമായി തുടരും. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവര്‍ഷം കൂടുതല്‍ ഭീഷണിയായി മാറുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍കടലിന് മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്കന്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയില്‍ നിന്ന് കേരളത്തിനും തമിള്‍നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബര്‍ 4 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു