പ്രധാന വാര്‍ത്തകള്‍
കൃഷിയിടാധിഷ്ഠിത പദ്ധതിക്ക്അപേക്ഷ ക്ഷണിച്ചു


കൃഷിയിടത്തിന് അനുയോജ്യമായ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ‘കൃഷിയിടാധിഷ്ഠിത ആസൂത്രണ സമീപനം-2022’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൃഷിത്തോട്ടങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുളള 10 സെന്റ് മുതല്‍ 2 ഏക്കര്‍ വരെ കൃഷിയിടമുളള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ നവംബര്‍ 10 നു മുമ്പ് കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.