പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിലെ വിവിധസർവ്വകലാശാലകളിലെ കുട്ടികൾ പങ്കെടുക്കുന്ന നാഷണൽ ടെക് ഫെസ്റ്റ് ” ഫെൻസ്റ്റർ 2022″ ഡിസംബർ 5,6 തീയതികളിൽ ലബ്ബക്കട ജെ പി എം കോളേജിൽ വച്ചു നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സാബു ആഗസ്റ്റിൻ അറിയിച്ചു


ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്യത്തിൽ നടത്തപെടുന്ന ഫെസ്റ്റിൽ ഐ.ടി. ക്വിസ്, കോഡിംഗ്, വെബ് ഡിസൈനിംഗ്, ഗെയ്മിങ് , ട്രഷർ ഹണ്ട്, ഫുട്ബോൾ, തുടങ്ങി വിവിധ മത്സരയിനങ്ങൾ അരങ്ങേറൂം. ഇന്ത്യയിലെ വിവിധ സർവ്വ കലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ , ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ഫെസ്റ്റിൽ മാറ്റുരക്കും. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ
ഫെസ്റ്റിന്റെ ലോഗോ പ്രകാശനം പ്രിൻസിപ്പൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ഫാ. ജോബിൻ പെണാട്ടുകുന്നേൽ, സോബിൻ മാത്യു, പ്രബിൻ ജോസഫ് എന്നിവർ സംസാരിച്ചു.