Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പെട്ടിമുടി ദുരന്തം അനാഥമാക്കിയ ഗോപിക ഇനി ഡോക്ടർ ആയി സമൂഹത്തെ സേവിക്കും. ആശംസകൾ ഗോപികക്ക്



ഇടുക്കി, ദേവികുളം പെട്ടിമുടി ദുരന്തത്തിൽ
അച്ഛനും അമ്മയുമടക്കം ഇരുപത്തിനാല് ബന്ധുക്കളെ അടക്കം നഷ്ടപ്പെട്ട ഗോപിക എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം  നേടിയിരിന്നു.

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛൻ ഗണേശനെയും അമ്മ തങ്കം ഉൾപ്പെടെ ഗോപികയുടെ കുടുംബത്തിലെ ബന്ധുക്കൾ ഉൾപ്പെടെ ഇരുപത്തിനാല് പേരെയാണ് തട്ടിയെടുത്തത്. ദുരന്തം നടക്കുമ്പോൾ അച്ഛന്റെ സഹോദരിയുടെ മകളായ ലേഖയുടെ പട്ടം ഐറ്റികോണത്തെ വീട്ടിലായിരുന്നു ഗോപിക.

ദുരന്തത്തിൽ സർവ്വരും നഷ്ടപ്പെട്ട  ഗോപിക തളരാതെ മാതാപിതാക്കൾക്ക് പ്ലസ്ടുവിന്  മികച്ച വിജയം നേടുമെന്ന് നൽകിയ ഉറപ്പ് പാലിയ്ക്കാനുള്ള പ്രയത്നത്തിൽ ആയിരുന്നു. അധ്യാപകരുടെയും  സുഹൃത്തുക്കളുടെയും  പൂർണ്ണ പിന്തുണയും ഗോപികയ്ക്ക്  ഉണ്ടായിരുന്നു. ഡോക്ടർ
ആകണമെന്നായിരുന്നു ഈ  മിടുക്കിയുടെ ആഗ്രഹം.
അതിനുള്ള കഠിന പരിശ്രമത്തിന്റ ഭാഗമായിപാലാ ബ്രില്യൻസ് അക്കാദമിയിൽ നിന്നും എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി ഇപ്പോൾ പാലക്കാട്‌ മെഡിക്കൽ കോളേജിൽ തന്റെ MBBS പഠനം ആരംഭിക്കുകയാണ്.

ആശംസകൾ നേരുന്നു ഗോപികയ്ക്ക്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!