Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്



ഇടുക്കി : തൊടുപുഴ സ്വകാര്യ ബസ്റ്റാന്‍റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത്. സംഘർഷത്തിൻറെ സി സി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമിൽ അല്ലാത്തതിനാൽ എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ബസ് സ്റ്റാന്‍റിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഘർഷം നടന്നത്. ഇവിടെ പലപ്പോഴും വിദ്യാര്‍ത്ഥികകള്‍ തമ്മിലടിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അടിയുണ്ടാക്കുന്നവരെ വ്യാപാരികൾ തന്നെ പോലീസിന് പിടിച്ച് നൽകാറുണ്ട്. എന്നാല്‍ പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുക്കാറില്ല. ഇത്തവണയും പൊലീസ് കേസെടുത്തിട്ടില്ല.

അതേസമയം ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ബസ്റ്റാന്‍‌റില്‍ നടന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!