ആഗോളതാപനം ലോകത്തെ 96% ജനങ്ങളെയും ബാധിക്കുന്നുവെന്ന് റിപ്പോർട്ട്
ആഗോളതാപനം ലോകജനസംഖ്യയുടെ 96 ശതമാനത്തെയും ഏതെങ്കിലും വിധത്തിൽ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ക്ലൈമറ്റ് സെൻട്രൽ എന്ന സംഘടന നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം 760 കോടി ആളുകളെ ബാധിച്ചതായി പഠനങ്ങൾ പറയുന്നു. ആഗോളതാപനം ഉഷ്ണമേഖലാ പ്രദേശങ്ങളിലും ചെറിയ ദ്വീപുകളിലും താമസിക്കുന്ന ആളുകളെ ഒരുപോലെ ബാധിച്ചിട്ടുണ്ട്.
1021 നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ആഗോള താപന ഫലങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് സമോ, പലാവു എന്നീ നഗരങ്ങളിലാണെന്ന് കണ്ടെത്തി. ഈ പ്രദേശങ്ങളിൽ ആഗോള താപനം നാലോ അഞ്ചോ മടങ്ങ് കൂടുതലായിരുന്നു. ലഗോസ്, മെക്സിക്കോ സിറ്റി, സിംഗപ്പൂർ എന്നിവിടങ്ങളിലും ആഗോളതാപനം ബാധിച്ചിട്ടുണ്ട്. 70 വർഷത്തെ കാലാവസ്ഥാ ഡാറ്റയെ അടിസ്ഥാനമാക്കി കാലാവസ്ഥാ വ്യതിയാന സൂചിക എന്ന സൂചികയും സംഘടന തയ്യാറാക്കി.
2021 ഒക്ടോബർ മുതൽ 250-265 ദിവസത്തിനുള്ളിൽ 26 നഗരങ്ങളിൽ ആഗോള താപനിലയിൽ ശരാശരി മൂന്ന് മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തിയതായി സൂചിക പറയുന്നു. 26 നഗരങ്ങളിൽ പലതും കിഴക്കൻ ആഫ്രിക്ക, മെക്സിക്കോ, ബ്രസീൽ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നു. ചുറ്റുമുള്ള സമുദ്രങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനം കണ്ടെത്തി.