പ്രധാന വാര്‍ത്തകള്‍
പുകയില ഉൽപ്പന്നങ്ങൾ പിടികൂടി“ലഹരിക്കെതിരെ നവകേരള മുന്നേറ്റം”
ക്യാമ്പയിനിൻ്റെ ഭാഗമായി അടിമാലി എക്സൈസ് റേഞ്ച് നടത്തിയ റെയ്ഡിൽ അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന വഴിയോരക്കച്ചവട കേന്ദ്രത്തിൽ നിന്ന് 610 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ആസ്സാം സ്വദേശിയായ നൂറുൽ അമീനെതിരെ കേസെടുത്തു..
ലോട്ടറി കച്ചവടത്തിൻ്റെ മറവിൽ കടയിലും താമസസ്ഥലത്തുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്.. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ പി എ സെബാസ്റ്റ്യൻ, കെ പി റോയിച്ചൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ഹാരിഷ് മൈതീൻ തുടങ്ങിയവരും പങ്കെടുത്തു..