പ്രധാന വാര്‍ത്തകള്‍
വാക് ഇൻ ഇന്റർവ്യൂ


ഇടുക്കി മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർ ഒഴിവിലേക്ക് വാക്ക്- ഇൻ-ഇന്റർവ്യൂ. നവംബർ 3, രാവിലെ 10:30 ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടത്തും. യോഗ്യത:- ഹെവി വെഹിക്കിൾസ് ലൈസൻസ് & ബാഡ്ജ്, പ്രവർത്തിപരിചയം 3 വർഷം. ആംബുലൻസ് ഡ്രൈവർമാർക്ക് മുൻഗണന. പ്രായം 24 നും 45 നുമിടയിൽ. കാലാവധി 3 മാസം. ഒഴിവ് 2. കോവിഡ് ബ്രിഗേഡ് ജീവനക്കാർക്കും ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ഇടുക്കി പരിസര പ്രദേശങ്ങളിലെ ആളുകൾക്കും മുൻഗണന.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രിയിലെ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :- 04862 299574.