പ്രധാന വാര്‍ത്തകള്‍
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു


ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചാൾസ് മൂന്നാമൻ ഋഷി സുനകിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ബ്രിട്ടന്‍റെ 200 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ അദ്ദേഹം.
കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ജനറൽ അസംബ്ലിയുടെ നേതാവുമായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതാണ് ഋഷി സുനകിനെ അധികാരത്തിലേക്ക് എത്തിച്ചത്.