ലഹരിമുക്ത കേരളംജില്ലാതല പരിപാടി ഒക്ടോബർ 26 ന് ചെറുതോണിയിൽ
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ബോധവത്കരണ പരിപാടി ചെറുതോണി ടൗൺ ഹാളിൽ 26 ന് വൈകിട്ട് 4 മണിയ്ക്ക് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ എം.എം മണി, വാഴൂർ സോമൻ, പി.ജെ ജോസഫ്, അഡ്വ. എ.രാജ, എന്നിവർ മുഖ്യ അതിഥികളാകും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ലഹരി വിരുദ്ധ സന്ദേശം നൽകും. കൂടാതെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ലഹരി വിമുക്ത കേരളം ജില്ലാസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ 26 ന് 2.45 ന് വെള്ളക്കയത്ത് നിന്നും 200 -ഓളം എസ്. പി.സി കുട്ടികളെ ഉൾകൊള്ളിച്ച് റാലിയും റാലി ചെറുതോണി ജംഗ്ഷനിൽ എത്തുമ്പോൾ വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, പപ്പറ്റ് ഷോ തുടങ്ങിയവയും ഉണ്ടാകും .