പ്രധാന വാര്‍ത്തകള്‍
പോക്‌സോ കേസില്‍ യുവാവിന് മൂന്ന് വര്‍ഷം കഠിന തടവ്


കട്ടപ്പന: പോക്‌സോ കേസില്‍ യുവാവിന് മൂന്ന് വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും. വണ്ടിപ്പെരിയാര്‍ മഞ്ചുമല ആറ്റോരം എസ്റ്റേറ്റ് ലയത്തില്‍ വിഷ്ണുവിനെയാണ് (24) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.
2020ല്‍ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ ഹാജരായി.