പ്രധാന വാര്‍ത്തകള്‍
സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണം; അമിതഭാരം എടുക്കുന്നത് മൂലം കുട്ടികള്‍ രോഗികളാകുന്നു: മുഖ്യമന്ത്രി
സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതഭാരം എടുക്കുന്നത് മൂലം രോഗികളാകുന്ന കുട്ടികളുണ്ട്.
ചെറിയ കാര്യമായി തോന്നുമെങ്കിലും ഇത് തടയാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നടപടിയെടുത്തിട്ടുണ്ട്. ചില സ്കൂളുകള്‍ അത് നടപ്പാക്കിയിട്ടില്ല. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.