പ്രധാന വാര്‍ത്തകള്‍
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജില്‍ ബി.ടെക്ക് (ലാറ്ററല്‍ എന്‍ട്രി), ബി.ടെക്ക്, പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്), വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ് (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് സിസ്റ്റംസ് എന്‍ജിനിയറിംഗ് (കമ്പ്യൂട്ടര്‍ സയന്‍സ്), നെറ്റ് വര്‍ക്ക് എഞ്ചിനിയറിംഗ് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)
ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം 2022 ഒക്ടോബര്‍ 25 (ചൊവ്വ) ന് കോളേജില്‍ വെച്ച് നടത്തും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 11.00 മണിക്ക് മുന്‍പായി കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം ലഭിക്കുന്ന പക്ഷം ഫീസ് തുക ഒടുക്കി സീറ്റ് നിജപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.