6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാം അധ്യാപക പരിശീലനം തുടങ്ങി



ജില്ലയില്‍ അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കാനുള്ള ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത ജില്ലാതല
റിസോഴ്‌സ് പേഴ്സന്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടി തുടങ്ങി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് ഇടുക്കി ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
കുമളി ഏലപ്പാറ പഞ്ചായത്തുകളിലെ റിസോഴ്‌സ് പേഴ്സന്‍മാരും ഇന്‍സ്ട്രക്ടര്‍മാരുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കുമളി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ ബാബുക്കുട്ടി അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം, റിസോഴ്സ് പേഴ്‌സന്‍ ബെന്നി ഇലവുംമൂട്ടില്‍, അസി.കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രതിനിധികളായ സനല്‍, രാജീവ്, ഗീത, ഗംഗ, വിനു പി ആന്റണി, പി.കെ ഗോപിനാഥന്‍, പ്രദീപ്, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, അടിമാലി, കുമളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ജില്ലയിലെ 5000 നിരക്ഷരരെ കൂടി സാക്ഷരരാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. എന്നാല്‍ 6000 ഓളം നിരക്ഷരരെയാണ് സര്‍വ്വേയില്‍ കണ്ടെത്താനായത്. ഇവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയുടെ സഹായത്തോടെ 120 മണിക്കൂര്‍ സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കും.
മൂന്നാര്‍ മേഖലാ പരിശീലന പരിപാടി 27, 28 തീയ്യതികളില്‍ നടക്കും.
ചിത്രം

  1. ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത ജില്ലാതല റിസോഴ്‌സ് പേഴ്സന്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമായി
    കുമളി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി ഉദ്ഘാടനം ചെയ്യുന്നു.
  2. ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത ജില്ലാതല റിസോഴ്‌സ് പേഴ്സന്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമായി കുമളി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം നേതൃത്വം നല്കുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!