സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സാങ്കേതിക വകുപ്പിന്റെയും എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരത്തോടെ ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍.
അഡ്മിഷന് താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കോളജില്‍ നേരിട്ട് ഹാജരാകണം. പോളിടെക്നിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. എസ്.സി /എസ്.ടി/ഒ.ഇ.സി /ഒ.ബി.സി- എച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ട. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 04862 297617 , 9447847816 , 85470 05084, 9495276791.