പ്രധാന വാര്‍ത്തകള്‍
കട്ടപ്പന പുളിയന്മല പാതയിൽ ഹെയർപിൻ വളവിൽ ലോറി കുടുങ്ങി,ഗതാഗതം പൂർണമായി സ്തംഭിച്ചു
കട്ടപ്പന: സംസ്ഥാന പാതയുടെ ഭാഗമായ പുളിയന്മല ഹിൽടോപ്പിൽ ഹെയർ പിൻവളവിൽ ലോറി കുടുങ്ങി.പുളിയന്മലയിൽ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന ലോറി രാത്രി 9 മണിയോടെ ആദ്യത്തെ വളവിൽ കുടുങ്ങുകയായിരുന്നു.തകരാറ് സംഭവിച്ചതാണ് വളവിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം.അരമണിക്കൂറിന് മുകളിലായി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.കട്ടപ്പനയിൽ നിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.