ആഘോഷങ്ങളില്ല; വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്


തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമര നായകൻ വി.എസ്. അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. വി.എസ് പൊതുവേദിയിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നേരിയ തോതിലുള്ള പക്ഷാഘാതം ബാധിച്ചതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുണ്ട്. അതിനാൽ കാര്യമായ ജൻമദിനാഘോഷം ഇല്ല.
കോടിയേരി നമ്മെ വിട്ടുപിരിഞ്ഞു. ആദ്യം ചെയ്തത് അച്ഛനോട് പറയുക എന്നതായിരുന്നു. കണ്ണുകളിലെ നനവ് വ്യക്തമായി കാണാമായിരുന്നു. കോടിയേരിയുടെ വിയോഗത്തിന് പിന്നാലെ വിഎ അരുൺ കുമാർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റാണിത്.
ചരിത്രപരമായ പിന്തുടർച്ചയിലൂടെ അധികാരത്തിൽ വന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്. ഭരണസിരാകേന്ദ്രത്തിന്‍റെ വിളിപ്പാടകലെ മകന്‍റെ വീട്ടിൽ വി.എസ് പൂർണ വിശ്രമത്തിലാണ്. ചുറ്റും നടക്കുന്നതെല്ലാം അറിയുന്നുണ്ട്. മുഖത്ത് മിന്നിമറയുന്ന പ്രതികരണങ്ങളിൽ നിന്നാണ് അടുത്ത ബന്ധുക്കൾ അതെല്ലാം വായിച്ചെടുക്കുന്നത്.