പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മുൻപുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും ഏഴ് ജില്ലകളിലെ യെല്ലോ അലർട്ട് തുടരും.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് കേരളത്തിലെ ഇപ്പോഴത്തെ മഴയ്ക്ക് കാരണം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴയുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.