മർച്ചൻ്റ്സ് യൂത്ത് വിങ് ജില്ല കൗൺസിൽ യോഗവും തെരഞ്ഞെടുപ്പും
ചെറുതോണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല കൗൺസിൽ യോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ല വ്യാപാരഭവനിൽ നടന്നു. മർച്ചൻ്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്തു.യുവജന വിഭാഗം വ്യാപാരി സംഘടനയുടെ ചാലകശക്തിയാണെന്ന് സണ്ണി പൈമ്പള്ളിൽ പറഞ്ഞു. യൂത്ത് വിങ്ങ് ജില്ല പ്രസിഡന്റ് സിജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ്
ജോജിൻ.ടി.ജോയ് മുഖ്യ പ്രഭാഷണം നടത്തി. മർച്ചൻ്റ്സ് അസോസിയേഷൻ ജില്ല വർക്കിങ്ങ് പ്രസിഡന്റ്
കെ.ആർ വിനോദ്, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ഷിബു.എം. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ 2022-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലിം.പി.എസ് പ്രസിഡൻ്റ്) അഭിലാഷ്.ജി.നായർ (ജനറൽ സെക്രട്ടറി), സുനൂപ് പുതുപ്പറമ്പിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.