സ്റ്റാഫ് നഴ്‌സ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സി മുഖേനയുള്ള സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ഉണ്ടാകാന്‍ ഇടയുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. എഴുത്ത് പരീക്ഷക്ക് ശേഷമായിരിക്കും ഇന്റര്‍വ്യൂ. ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമിക്കും. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍. യോഗ്യത ബി.എസ്.സി നഴ്സിങ്. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലാവധിയുള്ള ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കോഴ്സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിലവിലുള്ള ഒഴിവ് ഒന്ന്. വേതനം പ്രതിമാസം 17,000 രൂപ. നിയമനം, വേതനം, പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റെയും എച്ച്.എം.സി. യുടെയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി.
ഡ്രാഫ്ട്മാന്‍ ഒഴിവിലേക്ക് 20 വരെ അപേക്ഷിക്കാം
ചിത്തിരപുരം ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്ട്മാന്‍ സിവില്‍ രണ്ടു വര്‍ഷ ട്രേഡിലെ ഒഴിവുള്ള സീറ്റിലേക്ക് (എസ്.ടി, ജനറല്‍ വിഭാഗങ്ങളില്‍ ഓരോ ഒഴിവ് ) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ പറ്റാത്തവര്‍ക്കായി നേരിട്ടുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒക്ടോബര്‍ 20 നകം ഐ.ടി.ഐ. ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ഒക്ടോ. 27 എന്ന് നേരത്തെ അറിയിച്ചിരുന്നത് ഒക്ടോ. 20 വരെയെന്ന് തിരുത്തി വായിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04865296299, 9846046173.
ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങ് ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ (മെക്കാനിക്കല്‍ എഞ്ചിനീറിങ്ങ്), ട്രേഡ്‌സ്മാന്‍- (ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാന്‍-(കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍) എന്നീ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങ്: ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീറിങ്ങ്: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍): അതാത് വിഷയങ്ങളില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അപേക്ഷ ബയോഡേറ്റ സഹിതം [email protected] എന്ന ഇ-മെയിലില്‍ അയക്കണം. അവസാന തിയതി: ഒക്ടോബര്‍ 22. ഫോണ്‍ : 04862 297617, 04862 232246, 9495276791, 8547005084.