പ്രധാന വാര്‍ത്തകള്‍
പെരുമ്പാവൂരിന് വീണ്ടും അഭിമാന നിമിഷങ്ങൾ


പെരുമ്പാവൂരിന് വീണ്ടും അഭിമാന നിമിഷങ്ങൾ. ഇന്ന് പെരുമ്പാവൂർ നിന്നുള്ള രണ്ടു താരങ്ങൾ ബിസിസിഐ യുടെ എലൈറ്റ് ടൂർണമെന്റ് ആയ സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. അബിൻ മാത്യു പോണ്ടിച്ചേരിക്ക് ബേസിൽ NP കേരളത്തിന് വേണ്ടിയും. ബേസിൽ തമ്പിക്ക് ശേഷം വീണ്ടും പെരുമ്പാവൂരിന്റെ പേര് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇവരിലൂടെ അറിയപെടട്ടെ. ക്രിക്കറ്റ് നമ്മുടെ ഗ്രാമപ്രദേശത്തുള്ളവർക്കും പ്രാപ്യമാണെന്ന ഇവർ തെളിയിച്ചിരിക്കുന്നു. രണ്ടുപേർക്കും വിജയാശംസകൾ നേരുന്നു.