പ്രധാന വാര്‍ത്തകള്‍
മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ
മോസ്‌കോ: ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ യുഎസ് ടെക് ഭീമൻ മെറ്റയെ റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയത്.
നേരത്തെ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. ഉക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് റഷ്യ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും
രാജ്യത്ത് നിരോധിച്ചത്.
റഷ്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് മെറ്റയുടെ ഹർജി മോസ്കോ കോടതിയും തള്ളി. റഷ്യൻ മാധ്യമങ്ങൾക്കും വിവര സ്രോതസ്സുകൾക്കുമെതിരായ ഫെയ്സ്ബുക്കിന്‍റെ നടപടിയെ തുടർന്ന് റഷ്യൻ വാർത്താവിനിമയ ഏജൻസിയായ റോസ്കോമാറ്റ്സറാണ് ഫെയ്സ്ബുക്കിന് വിലക്കേർപ്പെടുത്തിയത്. ഇതിന് മറുപടിയായി, കമ്പനി റഷ്യയിലെ പരസ്യ വിതരണം നിർത്തി വെച്ചിരുന്നു.