പ്രധാന വാര്‍ത്തകള്‍
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, യോഗ്യത എന്നീ ക്രമത്തില്‍:
- എ.സി.ഡി (ഒഴിവ് -1), മെക്കാനിക്കല്‍ / സിവില്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെക്കാനിക്കല്‍ / സിവില്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
- എംപ്ലോയബിലിറ്റി സ്‌കില്‍ (ഒഴിവ് -1), എം.ബി.എ./ബി.ബി.എ. യും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ /ഇക്കണോമിക്‌സില്‍ ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എംപ്‌ളോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.ഇ.റ്റി യില്‍ നിന്നുളള പരിശീലനവും ഡിപ്ലോമ/ഗ്രാജുവേഷനും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. കൂടാതെ പ്ലസ് ടു/ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക്ക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.
ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14, രാവിലെ 11 ന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04868 272216.
തൊഴില്‍ദായക പദ്ധതി സെമിനാര്‍
ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) യെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാര്‍ ഇന്ന് (12.10) 10.30-ന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസ് ഹാളില്‍ നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഖാദി ബോര്‍ഡ് അംഗം കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും. ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ. ഗിരീഷ് കുമാര്‍ ക്ലാസ് നയിക്കും. പദ്ധതിയെക്കുറിച്ചുള്ള സംശയ നിവാരണത്തിനും അവസരമുണ്ടാകും. സംരംഭകര്‍ പങ്കെടുക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.