മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം


ഇടുക്കി : മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം
പത്തനംതിട്ടയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ എത്തിയ അഭിഭാഷകരാണ് കയ്യേറ്റം ചെയ്തത്. ബസിലെ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് അഭിഭാഷകര്‍ മാദ്ധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.
അവധി ദിവസം ആയതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ വിനോദ സഞ്ചാരത്തിനായി എത്തുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നിതിന് വിവിധ മാദ്ധ്യമങ്ങളിലെ ജീവനക്കാര്‍ ഇവിടെ എത്തിയത്. ഈ സമയത്താണ് ഏതാനും വാഹനങ്ങളിലായി കുറച്ച് ആളുകള്‍ എത്തിയത്. വാഹനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ നിയമലംഘനം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
എത്തിയ വാഹനങ്ങള്‍ എല്ലാം തന്നെ എസി പെര്‍മ്മിറ്റ് ഇല്ലാത്തവയാണ്. എന്നാല്‍ എസി ഘടിപ്പിക്കുന്നതിനായി ബോലോറയുടെ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. പരിശോധനയ്‌ക്കിടെയാണ് വാഹനത്തിലുള്ളത് അഭിഭാഷകരാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്. ഇതിനിടെ അഭിഭാഷകര്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് ചിത്രീകരിക്കുന്നതിനിടെയാണ് അഭിഭാഷകര്‍ മാദ്ധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.
സാധാരണ ടൂറിസ്റ്റ് ബസിലാണ് അഭിഭാഷകര്‍ എത്തിയത്. ഇതില്‍ അധികമായി എന്‍ജിന്‍ ഘടിപ്പിച്ചാണ് എസി പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അപകടങ്ങള്‍ വിളിച്ച് വരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.