പ്രധാന വാര്‍ത്തകള്‍
വടക്കഞ്ചേരി ബസ് അപകടം; ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി


വടക്കഞ്ചേരി: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തിൽ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ പത്രോസ് (48) അറസ്റ്റിലായി. വ്യാഴാഴ്ച 3.30ഓടെ കൊല്ലം ചവറയിൽ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിസ്സാര പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിൽ നിന്ന് മുങ്ങിയ ജോമോനെ, ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ചവറ പൊലീസ് കാർ തടഞ്ഞ് പിടികൂടുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കാറിൽ തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് പിടിയിലായത്.
മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. സെക്ഷൻ 304 (എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സാധ്യത. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോമോനെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.