പ്രധാന വാര്‍ത്തകള്‍
വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖം: മന്ത്രി റോഷി അഗസ്റ്റിൻ
പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
രാഷ്ട്രീയമായി വിരുദ്ധ ചേരികളിൽ നിൽക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം ആയിരുന്നു അദ്ദേഹം. വ്യത്യസ്ത മുന്നണികളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ കരുതൽ നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. എല്ലാവരോടും സ്നേഹത്തോടെ പെരുമാരുന്ന ശൈലി ആണ് സ്വീകരിച്ചിരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം ഞാൻ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃക ആയിരുന്നു.
അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.