പ്രധാന വാര്‍ത്തകള്‍
ദേശീയ ഗെയിംസ് വനിതാ റിലേയില്‍ സ്വര്‍ണം നേടി കേരളം
അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേ ഇനത്തിൽ കേരളം സ്വർണം നേടി.
ഭവിക, അഞ്ജലി.പി. ഡി, ഷിൽബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരളം സ്വർണം നേടിയത്. ഇതോടെ കേരളത്തിന്‍റെ സ്വർണനേട്ടം മൂന്നായി. നേരത്തെ റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു.
പുരുഷൻമാരുടെ 4×100 റിലേയിലാണ് കേരളം വെള്ളി മെഡൽ നേടി. ഇഷാം, പ്രണവ്, അശ്വിൻ, മിഥുൻ എന്നിവരാണ് കേരളത്തിനായി വെള്ളി മെഡൽ നേടിയത്. ഈ ഇനത്തിൽ തമിഴ്നാട് സ്വർണം നേടി. നേരത്തെ പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്‍റെ അരുൺ എ.ബി വെള്ളി നേടിയിരുന്നു.