പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ പാൻമസാല പിടിച്ചെടുത്തു


കട്ടപ്പന: ഇതര സംസ്ഥാന തൊഴിലാളികള്‍ നഗരത്തില്‍ നടത്തുന്ന അനധികൃത കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പാന്‍മസാല പിടിച്ചെടുത്തു. കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ ഇടശേരി ജംക്ഷനില്‍ നടത്തിയ പരിശോധനയിലാണ് മുറുക്കാന്‍ സാധനങ്ങള്‍ക്കൊപ്പം സൂക്ഷിച്ച ഹാന്‍സ് പിടിച്ചെടുത്തത്. ഒരു മാസം മുന്‍പ് നഗരസഭ ആരോഗ്യവകുപ്പും പോലീസും എക്‌സൈസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ നഗരത്തിലെ ഒട്ടേറെ അനധികൃത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പാന്‍മസാലയും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് അടപ്പിച്ച അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരികെയെത്തി. സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കിയിട്ടുണ്ട്.