പ്രധാന വാര്‍ത്തകള്‍
കാട്ടാക്കട സംഭവം;പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും


തിരുവനന്തപുരം | കാട്ടാക്കടയില്‍ പിതാവിനെയും മകളെയും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ പിതാവ് പ്രേമനന്‍ കെ എസ് ആര്‍ ടി സി ജീവനക്കാരെ അപമാനിക്കാന്‍ ആളുകളും കാമറയുമായി എത്തിയെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്.
അതേസമയം, സംഭവം നടന്ന് ഒമ്ബത് ദിവസമായിട്ടും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പ്രേമനന്‍ പരാതി നല്‍കിയിട്ടുണ്ട്.