വാഹനം തടഞ്ഞു നിര്‍ത്തി യുവാവ് തെറി വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി എം.എം. മണി

വാഹനം തടഞ്ഞു നിര്‍ത്തി യുവാവ് തെറി വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി എം.എം. മണി . ‘വാഹനത്തില്‍ നിന്ന് ഇറങ്ങിച്ചെന്നപ്പോള്‍ എം.എല്‍.എ.ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. ഇത്തരമൊരു സംഭവം ജീവിതത്തില്‍ ആദ്യമാണ്. ആസൂത്രിതമാണെന്ന് കരുതുന്നില്ല’ എന്ന് എം.എം.മണി പറഞ്ഞു.
ഒരു കാര്യവുമില്ലായിരുന്നു . അതിന് അവന്‍റെ വണ്ടി എന്‍റെ വണ്ടിയുടെ കൂടെ ഓടിയിട്ടു പോലുമില്ല .അത് ജീപ്പല്ലേ , നമ്മുടേത് ഇന്നോവയാണ് . വളവില്‍ ഞാന്‍ വണ്ടി കയറ്റി എടുത്തു . അവന്‍ വീണ്ടുംവണ്ടി കൊണ്ടുവന്നു വയ്‌ക്കുകയാണ് .
ഇത് ആസൂത്രിതമൊന്നുമല്ല . ആ ചെറുക്കന് എന്തുപറ്റിയെന്ന് ഒരുപിടിയുമില്ല . എന്താ സംഭവം എന്നറിയാന്‍ ഇറങ്ങിച്ചെന്നപ്പോള്‍ പറയുന്നത് എം എല്‍ എ ആണെന്ന് നോക്കില്ലെന്നാണ് – എം എം മണി പറഞ്ഞു.
രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എം.എല്‍.എയുടെ വാഹനം ഇദ്ദേഹത്തിന്റെ വാഹനത്തെ മറികടന്നു പോയതായിരുന്നു പ്രകോപനം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് തെറിവിളിച്ചത്. പിന്നാലെയെത്തി എം.എം. മണിയുടെ വാഹനത്തിന്റെ കുറുകെ നിര്‍ത്തിയാണ് അസഭ്യം വിളിച്ചത്.