ഉത്തര്‍പ്രദേശിലെ അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി.


ലഖ്നോ: ഉത്തര്‍പ്രദേശിലെ അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി.
ഫീസ് വര്‍ധനയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി സര്‍വകലാശാലയില്‍ പഠിക്കുന്നതല്ലെന്നും നിയമവിരുദ്ധമായാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിക്കുന്നതെന്നും സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജയ കപൂര്‍ പറഞ്ഞു. ഫീസ് വര്‍ധനയുമായി സംഭവത്തിന് ഒരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യ വിവരം അറിഞ്ഞ ശേഷം നിരവധി വിദ്യാര്‍ഥികളാണ് ഹോസ്റ്റല്‍ പരിസരത്ത് തടിച്ച് കൂടിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
ഫീസ് വര്‍ധനയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. ആത്മഹത്യ ചെയ്ത കുട്ടി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയല്ലെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മീണയും അവകാശപ്പെട്ടു.