പ്രചാരണ ചെലവ്: കണക്കില്‍ പൊരുത്തമില്ല
കട്ടപ്പന : ദേവികുളം, പീരുമേട് നിയോജകമണ്ഡലങ്ങളിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ചെലവ് പരിശോധനയിലും സ്ഥാനാര്‍ത്ഥിയുടേയും തിരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും കണക്കു പൊരുത്തപ്പെടാത്തതിനാല്‍ വിശദമാക്കുന്നതിനു നോട്ടീസ് നല്കാന് നിരീക്ഷകര്‍ നിര്‍ദ്ദേശം നല്കി. ദേവികുളം നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗണേശന് ചെലവ് കണക്ക് സമര്‍പ്പിക്കാന്‍ ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശോധനയ്ക്ക് ഹജരായില്ല. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കണക്ക് ഇലക്ഷന് വിഭാഗത്തിന്റെ കണക്കുമായി പൊരുത്തപ്പെടാത്തതിനാല്‍ നോട്ടീസ് അയയ്ക്കാന്‍ നിരീക്ഷകന് നരേഷ്കുമാര്‍ ബന്‍സാൽ വരാണാധികാരിക്കു നിര്‍ദ്ദേശം നല്കി. പീരുമേട്ടിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ബിജുമറ്റപ്പള്ളിയും സോമനും കണക്ക് ഹാജരാക്കിയില്ല. വാഴൂര്‍ സോമനും ശ്രീനഗരി രാജനും ഹാജരാക്കിയ കണക്കിലും കുറവ് കണ്ടതിനാല്‍ നോട്ടീസ് നല്കാന് നിരീക്ഷകന് അമിത് സഞ്ജയ് ഗുരാവ് നിര്‍ദ്ദേശിച്ചു.