പ്രധാന വാര്‍ത്തകള്‍
യുഎസ് ഓപ്പൺ സെമി ഫൈനലിനിടെ കമ്പിളി തയ്ച്ച് യുവതി
യുഎസ് ഓപ്പൺ സെമി ഫൈനൽ ആവേശകരമായ മത്സരമായിരുന്നു. എന്നാൽ ആവേശോജ്വലമായ മത്സരത്തിൽ വൈറലായത് ഒരു തുന്നൽക്കാരിയാണ്.
യുഎസ് ഓപ്പൺ പുരുഷ സെമി ഫൈനൽ മത്സരം നടക്കുകയായിരുന്നു. ആവേശകരമായ മത്സരത്തിൽ സ്പെയിനിന്‍റെ 19 കാരൻ കാർലോസ് അൽകാരസ് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെ പരാജയപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, മത്സരത്തേക്കാൾ കൂടുതൽ വൈറലായത് ഗാലറിയിൽ ഇരുന്ന് തുന്നുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ്.
പൊടിപാറുന്ന മത്സരത്തിനിടയിൽ, ഒന്നിനെയും കൂസാതെ സ്റ്റേഡിയത്തിൽ ഇരുന്ന് കമ്പിളി നൂലുകൊണ്ട് തയ്ക്കുകയായിരുന്നു ഇവർ. ഈ ആരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗെയിം സമയത്ത്, ഏകദേശം 795,000 രൂപ ടിക്കറ്റ് വിലയുള്ള ഉയർന്ന നിര സീറ്റിലിരുന്നാണ് കമ്പിളി നൂൽ ഉപയോഗിച്ച് യുവതി തയ്ക്കുന്നത്.