പ്രധാന വാര്‍ത്തകള്‍
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് ഇരുമ്പ് ഗേറ്റ് ദേഹത്തുവീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് ഇരുമ്ബുഗേറ്റ് ദേഹത്തുവീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് സംഭവം.
പവര്‍ ഡിസ്‌കോമിന്റെ ഓഫീസ് കടന്നുപോകുമ്ബോള്‍, അതിന്റെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറ്റുരണ്ട് പെണ്‍കുട്ടികള്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. അശ്രദ്ധകാരണമുള്ള മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.