വില്പനക്ക് പുരയിടത്തില്‍ സൂക്ഷിച്ച 24 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ കട്ടപ്പനയില്‍ എക്സൈസ് പിടിയില്‍.


കട്ടപ്പന: വില്പനക്ക് പുരയിടത്തില്‍ സൂക്ഷിച്ച 24 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ കട്ടപ്പനയില്‍ എക്സൈസ് പിടിയില്‍.
കാഞ്ചിയാര്‍ ലബ്ബക്കട കാവടിക്കവല വടക്കേടത്ത് റെജിമോന് ജോണാണ് (48) പിടിയിലായത്. ഇടുക്കി എക്സൈസ് ഇന്റലിജിന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പശുത്തൊഴുത്തില്നിന്നാണ് വിദേശമദ്യം കണ്ടെടുത്തത്. ചാക്കിട്ട് മൂടിയ നിലയിലായിരുന്നു.
അരലിറ്ററിന്റെ 48 കുപ്പികളിലായി സൂഷിച്ചിരിക്കുകയായിരുന്നു. വിവിധ ബ്രാന്‍ഡ് പേരുകളിലുള്ള ലേബല്‍ മദ്യ കുപ്പിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, കുപ്പികളിലെ ലേബല്‍ പലതും ഭാഗികമായി നശിച്ചിരുന്നു. വെള്ളംവീണ് നശിച്ചതാവാനാണ് സാധ്യതയെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിവറേജ് കോര്‍പറേഷന്റെ ഔട്ട്ലറ്റില്‍നിന്ന് വാങ്ങിയതാണെന്ന് ഇയാള്‍ പറഞ്ഞു. ഓണാഘോഷത്തിന് കട അടച്ചിരുന്ന ദിവസങ്ങളില്‍ കൂടിയ വിലക്ക് വില്ക്കാന് സൂക്ഷിച്ചിരിക്കുകയായിരുന്നു. കട്ടപ്പന എക്സ്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. സുരേഷ്, പ്രകാശ് ജയന്, ജിന്സണ്, ബിജു ജേക്കബ്, പി.സി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കോടതില്‍ ഹാജരാക്കി.