പ്രധാന വാര്‍ത്തകള്‍
തെരുവുനായ് ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്


കണ്ണൂര്‍: തെരുവുനായ് ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട ശേഷം കര്‍മ പദ്ധതി തയ്യാറാക്കും.
സംസ്ഥാനത്ത് 152 ബ്ലോക്കില്‍ എ.ബി.സി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതില്‍ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണ്. വിപുലമായ രീതിയില്‍ പൊതുജന പങ്കാളിതത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നത്.
തദ്ദേശ സ്ഥാപന അധികൃതരുടെ സഹകരണത്തോടെയും ബഹുജനപങ്കാളിത്തതോടെയും പ്രശ്ന പരിഹാരത്തിന് വിപുലമായ കര്‍മ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.