പ്രധാന വാര്‍ത്തകള്‍
ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന്‍ മരിച്ചു


പാലക്കാട്: വീട്ടില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന്‍ മരിച്ചു.
പാലക്കാട് തിരുനെല്ലായി മണലാഞ്ചേരി സ്വദേശി അബ്ദുള്‍ റഹ്മാന്റെ (ദിലീപ്) മകന്‍ അല്‍ത്താഫ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
വീട്ടിലെ രണ്ടാംനിലയിലുള്ള മുറിയില്‍ കളിക്കുകയായിരുന്നു അല്‍ത്താഫ്. ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെസമയം കാണാതായ കുട്ടിയെ തിരഞ്ഞ് വീട്ടുകാര്‍ മുകളിലെ മുറിയിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. മുട്ടിക്കുളങ്ങര സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മാതാവ്: ആമിന. സഹോദരി: അഫ്‌ല.