പ്രധാന വാര്‍ത്തകള്‍
തൃശൂര്‍ തലോറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ തലോറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്ബില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്.
ഉണ്ണിമിശിഹാ പള്ളിക്ക് സമീപം രാവിലെ 5.45ന് ആയിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖില്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട നിഖിലിന്റെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. നിഖില്‍ തത്ക്ഷണം മരിച്ചു. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.