പ്രധാന വാര്‍ത്തകള്‍
ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.


മൂവാറ്റുപുഴ: മൂവാറ്റുപുഴയ്ക്ക് സമീപം കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പൻ, മകൻ അരുൺ, അബിൻ, തൊടുപുഴ കോടിക്കുളം സ്വദേശി ബിബിൻ എന്നിവരാണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അന്ധ്രയിലെ വിശാഖ പട്ടണത്തിനടുത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പിടിയിലാവർ എക്സൈസിനോട് പറഞ്ഞിരിക്കുന്നത്.