പ്രധാന വാര്‍ത്തകള്‍
കോട്ടയത്ത് ഉത്രാടദിനത്തില്‍ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം


കോട്ടയം. കോട്ടയത്ത് ഉത്രാടദിനത്തില്‍ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം രൂപയുടെ വര്‍ദ്ധനയാണ് തിരുവോണത്തലേന്നുണ്ടായത്.
കോട്ടയം ബിവറേജസ് വെയര്‍ഹൗസിന് കീഴില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ചങ്ങനാശേരി ഔട്ട്‌ലെറ്റിലാണ്. 79 ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞവര്‍ഷങ്ങളിലും ചങ്ങനാശേരി തന്നെയായിരുന്നു മുന്നില്‍. രണ്ടാം സ്ഥാനത്ത് നാഗമ്ബടം ഔട്ട്‌ലെറ്റാണ്.
50 ലക്ഷം രൂപ. ജില്ലയില്‍ കോട്ടയം,അയര്‍ക്കുന്നം എന്നിവിടങ്ങളിലാണ് വെയര്‍ഹൗസ് ഉള്ളത്. ഇതില്‍ കോട്ടയത്തിന് കീഴിലെ 13 ഔട്ട്‌ലെറ്റുകളിലാണ് 4.88 കോടിയുടെ മദ്യ വില്പന നടന്നത്. കണ്‍സ്യൂമര്‍ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളിലെയും ബാറുകളിലെയും വില്പനയും കൂടി കണക്കാക്കുമ്ബോള്‍ തുക ഇരട്ടിയാകും.