ലഹരി പദാര്‍ഥങ്ങള്‍ ചെറുപ്പക്കാരിലേക്ക് എത്തുന്നത് വ്യാപകമായിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി
ചെറുതോണി: എം.ഡി.എം.എ. പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ചെറുപ്പക്കാരിലേക്ക് എത്തുന്നത് വ്യാപകമായിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.
കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ നടന്ന അയ്യന്‍കാളി ജന്മദിന ആഘോഷം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴയിലുണ്ടായ ലഹരിവേട്ടയില്‍ കേരള പോലീസിലെ ഒരു സേനാംഗവും ഉള്‍പ്പെട്ടിരുന്നെന്ന് എം.പി. പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കുറവുകള്‍ കൊണ്ടല്ല വിദ്യാര്‍ഥികളും ചെറുപ്പക്കാരും ലഹരികള്‍ക്ക് അടിമപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കെ.പി.എം.എസ്. പോലുള്ള സംഘടനകളുടെ ഇടപെടല്‍ ശക്‌തമാകണമെന്ന് എം.പി. അഭിപ്രായപ്പെട്ടു. കെ.പി.എം.എസ്. ഉടുമ്ബഞ്ചോല യൂണിയന്റെയും ഇടുക്കി യൂണിയന്റെയും നേതൃത്വത്തിലാണ് അയ്യന്‍കാളി ജന്മദിനാഘോഷം ചെറുതോണിയില്‍ നടത്തിയത്.
രാവിലെ നടന്ന ഘോഷയാത്രയ്‌ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബിജു നിള അധ്യക്ഷത വഹിച്ചു. സംസ്‌ഥാന അസിസ്‌റ്റന്റ് സെക്രട്ടറി വി.സി. ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് കുമാര്‍ ജന്മദിന സന്ദേശം നല്‍കി. ഭാരവാഹികളായ കെ.എം. തങ്കപ്പന്‍, ബിജു കേശവന്‍, വി.എസ്‌് ബാബു, പി.കെ. സുരേഷ്, എ.ടി. സാബു, വി.ടി. ഷീനാമോള്‍, പി.കെ. രതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.