ക്യാമ്പസ് ബീറ്റ്സ് & ചോയ്സ് ഓഫ് ലൈഫ്ലഹരി വിരുദ്ധ ക്യാമ്പയിൻ


ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ, ഇടുക്കി സേനാപതി മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9 മണി മുതൽ പ്ലസ് വൺ വിദ്യാർഥികൾക്കായി ക്യാമ്പസ് ബീറ്റ്സ് പദ്ധതിയുടെയും ചോയിസ് ഓഫ് ലൈഫ് പദ്ധതിയുടെയും ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തപ്പെട്ടു. അധ്യാപകരും വിദ്യാർത്ഥികളുമായി 250 പേർ ക്യാമ്പയിനിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് ഉള്ള സെഷനിൽ ഹൈസ്കൂൾ കുട്ടികൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസും നടത്തപ്പെട്ടു. മുന്നൂറോളം വിദ്യാർത്ഥികളും അധ്യാപകരും ഈ ക്ലാസിൽ പങ്കെടുത്തു.കുട്ടികൾക്കായി ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു . ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ,ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയുമാണ്.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷ്യവും മുൻനിർത്തി സ്കൂൾ അധികൃതർ, പിടിഎ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇടുക്കി ജില്ലാ പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ആന്റി നാർകോട്ടിക് ക്യാമ്പയിനാണ് “ക്യാമ്പസ് ബീറ്റ്സ്” പദ്ധതി.
മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.