പ്രധാന വാര്‍ത്തകള്‍
എലിസബത്ത് രാജ്ഞി വിടവാങ്ങി


ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ എലിസബത്ത്. എലിസബത്ത് രാഞ്ജിക്ക് 96 വയസ്സായിരുന്നു.
കഴിഞ്ഞ 70 വർഷമായി അധികാരത്തിലിരിക്കുന്ന രാഞ്ജിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന രാഞ്ജിയുടെ പരിപാടികളെല്ലാം റദ്ദ് ചെയ്തിരുന്നു.