പ്രധാന വാര്‍ത്തകള്‍
സി പി ഐ ഇടുക്കിജില്ലാ നേതൃത്വത്തിനെതിരെ ഫേസ് ബുക്കിലൂടെ കടന്നാക്രമണം നടത്തിയ മുന്‍ എം എല്‍ എ ഇ എസ് ബിജിമോളോട് പാര്‍ട്ടി വിശദീകരണം തേടും.


സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലാണ് ഇത് സംബന്ധിച്ച് തിരുമാനമെടുത്തത്. ഏത് സാഹചര്യത്തില്‍ ആണ് പ്രസ്താവന എന്ന് ബിജിമോള്‍ വിശദീകരിക്കണം. തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു ബിജിമോളുടെ വിമര്‍ശനം. പാര്‍ട്ടിയില്‍ പുരുഷധിപത്യം ആണെന്നും ബിജിമോള്‍ വിമര്‍ശിച്ചിരുന്നു.
സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍ രംഗത്തെത്തിയത്.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനമാണ് പാര്ട്ടിക്കെതിരെ ഇവര്‍ നടത്തിയത്. പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയില്‍ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം